കരാര്‍കമ്പനികള്‍ക്ക് നോക്കുകൂലി പോലെ ലാഭം’; ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ|US

Apr 24, 2023 01:19:08 PM

News image

| Photo: Private

എ.ഐ ക്യാമറ ഇടപാടില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കുകമ്പനികളാണ് ഇടപാടിന് പിന്നിലെന്നും എസ്.ആര്‍.ഐ.റ്റി കമ്പനിക്ക് എ.ഐ ക്യാമറ മേഖലയില്‍ മുന്‍പരിചയമില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.  എഐ ക്യാമറ ഇടപാടില്‍ സര്‍ക്കാര്‍ മറുപടി പറയണം. നിലവാരമുള്ള ക്യാമറ തന്നെ വാങ്ങാന്‍ കിട്ടുമ്പോള്‍, കെല്‍ട്രോണ്‍ ക്യാമറ ഘടകങ്ങള്‍ എന്തിനാണ് വാങ്ങിയതെന്ന് സതീശന്‍ ചോദിച്ചു. അഞ്ചുവര്‍ഷം ക്യാമറക്ക് വാറന്റി കിട്ടുമ്പോള്‍ മെയിന്റനന്‍സ് ചെലവ് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

More News in Us

News image
News image