സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആദ്യത്തെ ഓണപൂവിളികളുണർത്തി വേൾഡ് മലയാളി കൌൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം കുറിച്ചു.
പ്രതീക്ഷകൾക്കതീതമായി ഓണസദ്യക്കായുള്ള രെജിസ്ട്രേഷന് വളരെ നേരത്തെ തന്നെ സോൾഡ് ഔട്ട് ആയിരുന്നു. ഏകദേശം അറുന്നൂറു പേരോളം പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണ സദ്യയും തുടർന്ന് നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികളും ചേർന്ന് തികച്ചും ഗൃഹാതുരത്വം തുളുമ്പുന്ന ഉത്സവ പ്രതീതി വേൾഡ് മലയാളി കൗൺസിൽ നടത്തിയ ഓണാഘോഷത്തിൽ നിറഞ്ഞു നിന്നു.
ഈ ഓണാഘോഷത്തിൽ വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ പ്രസിഡണ്ട് ജോൺസൺ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ്, വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡണ്ട് ആൻസി തലച്ചെല്ലൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വർണ്ണാഭമായ ആടയാഭരണങ്ങൾ ധരിച്ച് മാവേലി വേഷധാരിയായെത്തിയ ജോർജ്ജ് മാത്യുവിനും തിരുവാതിര നർത്തകിമാർക്കുമൊപ്പം വേൾഡ് മലയാളി കൌൺസിൽ കാലിഫോർണിയ പ്രൊവിൻസ് ചെയർപേഴ്സൺ റീനു ചെറിയാൻ, പ്രസിഡണ്ട് ജേക്കബ് എഫ്രേം, സെക്രട്ടറി ഡോക്ടർ രേവതി, ട്രെഷറർ ജോജോ മാത്യു, വൈസ് പ്രസിഡണ്ട് ജെറിൻ ജെയിംസ്, ജോയിന്റ് ട്രഷറർ അശ്വിൻ, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ പൂജ, അശ്വതി, നിമ്മി ചന്ദ്ര, കിരൺ കരുണാകരൻ, ജോബി, സുനിൽ ചെറിയാൻ എന്നിവരും ഫോമാ നാഷണൽ കമ്മിറ്റി അംഗം സജൻ മൂലപ്ലാക്കൽ, ബേ ഏരിയയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളായ മധു മുകുന്ദൻ, അനിൽ നായർ, (തപസ്യ ആർട്ട്സ്), ലെബോൺ മാത്യു, ജീൻ ജോർജ്ജ് (ബേ മലയാളി), ഇന്ദു, സുജിത്, സജേഷ്, കാർത്തിക് (എൻ എസ് എസ് ), റെനി പൗലോസ് (മങ്ക യുടെ മുൻ പ്രെസിഡണ്ട്), ജോബി പൗലോസ് (മങ്ക), പ്രശസ്ത എഴുത്തുകാരി ബിന്ദു ടി ജി, എ.ഐ.എ നേതാക്കളായ വിജയാ അശ്ശൂരി , രമേഷ് കൊണ്ടാ എന്നിവർ ചേർന്ന് ഓണാഘോഷത്തിന് നിലവിളക്ക് തെളിച്ചു.
WMC California എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ പൂജയുടെ നേതൃത്വത്തിൽ വിവിധ വിദ്യാർത്ഥികൾ ഓണാഘോഷ രജിസ്ട്രേഷൻ ഭംഗിയായി നിർവ്വഹിച്ചു. ജിസ് അഗസ്റ്റിൻ, അനിൽ അരഞ്ഞാണി, സിൽവി മാത്യൂസ് തുടങ്ങിയവർ അതിഥികളെ സ്‌നേഹപുരസ്കരം സ്വീകരിക്കുന്നതിൽ നേതൃത്വം നൽകി.
പ്രശസ്ത ഗായികയും നർത്തകിയും ആയ ദീപ്തി വെങ്കട് പരിപാടിയിൽ ഉടനീളം എംസീയിങ് മനോഹരമാക്കി. പ്രതിഭാധനരായ കലാകാരികൾ ഓണാഘോഷ മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ അത്തപ്പൂക്കളം മനോഹരവും നയനാനന്ദകരവുമായിരുന്നു. സാംസ്കാരിക തനിമയോടെ അരങ്ങേറിയ തിരുവാതിര അതിമനോഹരവും അസ്വദ്യകരവുമയൊരു അനുഭവമായിരുന്നു.
പ്രമുഖ ഫാഷൻ ഡിസൈനർ ആയ അമ്പിളി നടത്തിയ മനോഹരമായ ഫാഷൻ ഷോയിൽ ദീപ്തി വെങ്കട്ട്, അക്സാ ജോജോ, ആൻ ട്രീസ ജോജോ, സീയ പിള്ള, ദേവി ഗിരീഷ്, വിവേക് ചെറിയാൻ, ജോസഫ് പുതിയടം, ധന്യ, പല്ലവി, പ്രൊമീല, ഷാൻവിശിവ കുരപതി, കാരുണ്യ ദമർള, അനന്യ വിനു, ജെസ്ന ജോയ്‌ലി, ജെസ്ന ജോയ്‌ലി അമോൽ, ശ്രീലക്ഷ്മി പ്രമോദ്, എവ്‌ലിൻ മെറിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൂടാതെ ബേ ഏരിയയിലെ വിവിധ കലാകാരന്മാർ കാഴ്ചവെച്ച മികവുറ്റ കലാപരിപാടികളും നയന മനോഹരമായ കാഴ്ച ആയിരുന്നു. ധനശ്രീ തില്ലാന നൃത്തം, മയൂരി- ഏകാങ്ക നൃത്തം, അഡ്രീന, ദീപ, സിന്ധു ജേക്കബ്-ഗാനാലാപനം,
ജെറിൻ -ഗെയിംസ്, സിന്ധു ദാമോദരൻ / റിൻസി സോമൻ നൃത്തം മുതലായ കലാപരിപാടികൾ അവതരിപ്പിച്ചു.
ബേ ഏരിയ യിൽ ഏവർക്കും ഹരമായി മാറിയ കൊച്ചു സംഗീത പ്രതിഭകളുടെ മ്യൂസിക് ബാൻഡ് “ദി ജാമ്സ്“ അവതരിപ്പിച്ച ഗാനമേള കാണികൾക്ക് ഒരു മികച്ച സംഗീതാനുഭവമാണ് സമ്മാനിച്ചത്. മൗഷ്മി, മാനസി, ആദ്വിക്, ജിയ, കാർത്തിക് എന്നിവരാണ് ജാമ്സ് നായി പാടിയ ഗായകർ.
തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അലീന, പൂജ, രേവതി, അശ്വതി, സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവർ ഒരുക്കിയ പലഹാരവും ചായയും സ്വാദിഷ്ടവുമായിരുന്നു. WMCC സെക്രട്ടറി ഡോക്ടർ രേവതി യുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
ബിന്ദു ടിജി, ജോജോ മാത്യു തയ്യാറാക്കിയ റിപ്പോർട്ട്
മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ ( മങ്ക ) യുടെ നാല്പത് വാർഷികവും ഓണാഘോഷവും പ്രൗഢ ഗംഭീരമായി. വിഭവ സമൃദ്ധമായ ഓണ സദ്യയും തുടർന്ന് വർണ്ണ ശമ്പള മായാൽ ഘോഷയാത്രയും, തുർടർന്നു നടന്ന നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികളും പരിപാടികൾക്ക് മാറ്റു കൂട്ടി .
മേള കല രത്നം കലാമണ്ഡലം ശിവദാസ് ഫ്രീമൗണ്ട് സിറ്റി കൗൺസിൽ മെമ്പർ രാജ് സെൽവൻ ശ്രീമതി ഗീത റാം എന്നിവർ പ്രഥാന അഥിതികളായിരുന്നു. മാവേലിയോടും ചെണ്ട മേളത്തിന്റെ അകമ്പടിയോടും നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ പ്രസിഡന്റ് സുനിൽ വർഗീസ്, മുൻ പ്രെസിഡന്റുമാരായ സുന്ദർ റാം, ജോജോ വട്ടാടികുന്നേൽ, കുഞ്ഞുമോൾ വാലത്ത്, ഗീത ജോർജ്, ടോജോ തോമസ്, ജോസഫ് കുരിയൻ, സജൻ മൂലപ്ലാക്കൽ , ശ്രീജിത്ത് കരുത്തൊടി, റെനി പൗലോസ് എന്നിവരും, സെക്രട്ടറി ഡോ: പ്രിൻസ് നെച്ചിക്കാട്, ട്രെഷറർ മേരിദാസൻ, വൈസ് പ്രസിഡന്റ് പദ്മപ്രിയ പാലോട്, ജോയിന്റ് സെക്രട്ടറി ജോൺസൻ പുതുശ്ശേരിയിൽ എന്നിവരോടൊപ്പം മങ്ക ബോർഡ് അംഗങ്ങളും പങ്കെടുത്തു.
ജോൺ പുലിക്കോട്ടിൽ സംവിധാനം ചെയ്ത ഓണത്തെ കുറിച്ചുള്ള മിത്തോളജിയുടെ രംഗാവിഷ്കാരം മനോഹരമായി. തുടർന്ന് നടന്ന മെഗാ തിരുവാതിരയിൽ ബേ ഏരിയയിലെ ഒട്ടനവധി കലാകാരികൾ പെങ്കെടുത്ത മെഗാ തിരുവാതിര യോടെ കലാ പരിപാടികൾ ആരംഭിച്ചു.
നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മങ്ക യുടെ എല്ലാ മുൻ പ്രേസിടെന്ടു മാരെയും ഫലകം നൽകി പ്രസിഡന്റ് സുനിൽ വര്ഗീസ് ആദരിക്കുകയും, അവരുടെ കാല ഘട്ടങ്ങളിലെ പ്രവർത്തന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ മെസ്സേജുകൾ പ്രദർശ്ശിപ്പിക്കുകയും ചെയ്തു.
ശ്രീ ശിവദാസ് മാരാരുടെ നേതൃത്ത്വത്തിൽ നടന്ന പഞ്ചാരിമേളം, ശ്രീമതി ബിന്ദു പ്രതാപ് ആൻഡ് ടീം അവതരിപ്പിച്ച മോഹിനിയാട്ടം, സ്കൂൾ ഒഫ്ദ് ഇന്ത്യൻ ഡാൻസ് അണിയിച്ചൊരുക്കിയ കേരളീയം , ഉമേഷ് നാരായണൻ , പ്രദീപ് എന്നിവർ അവതരിപ്പിച്ച ഓട്ടംതുള്ളൽ , ലിജാ ഷോം ആൻഡ് ടീമിന്റെ സംഗീത സദ്യ , മന്ദാരം സ്കൂൾ ഒഫ്ദ് ഡാൻസ് അവതരിപ്പിച്ച കാഞ്ചന , മങ്ക വിമൻസ് ഫോറം അവതരിപ്പിച്ച കലാ കൈരളി , നാസിയ ആൻഡ് ടീം അവതരിപ്പിച്ച ബിൻദാസ് എന്നിവയെല്ലാം പരിപാടികൾക്ക് മാറ്റു കൂട്ടി.
മങ്ക വിമൻസ് ക്ലബ് സങ്കടിപ്പിച്ച സ്വാദേറിയ പായസങ്ങളുടെ മികച്ച പ്രകടനമായിരുന്ന പായസം മത്സരത്തിൽ വിജയികളായ ലീന രാജീവ്, മധു മുകുന്ദൻ എന്നി വർക്ക് മങ്ക ബോർഡ് ഡയറക്ടർ ജാസ്മിൻ പരോൾ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഓണം പ്രോഗ്രാം കോർഡിനേറ്റർസ് ആയ ജോബി പൗലോസ് , ജിതേഷ് ചന്ദ്രൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.
സാൻ ഫ്രാൻസിസ്കോ : നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ മലയാളി
മാമാങ്കമായ കേരള ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ
ജാക്സൺ പൂയപ്പാടം അറിയിച്ചു . ഈ ശനിയാഴ്ച മിൽപിൽസിൽ ഉള്ള ഇന്ത്യ
കമ്മ്യൂണിറ്റി സെന്റററിൽ (ICC) വെച്ചു നടക്കുന്ന ഈ ഉത്സവത്തിലേക്കു ഏവരെയും
ഹാർദ്ദവമായി സ്വാഗതം ചെയ്‌യുന്നതായി അദ്ദേഹം അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ബേഏരിയയി പ്രവർത്തിക്കുന്ന ഇരുപതിൽ പരം മലയാളി
ഓർഗനൈസഷനുകൾ ഒറ്റക്കെട്ടായി കേരള ഫെസ്റ്റിന്റെ വിജയത്തിനായി
പ്രവർത്തിച്ചുവരുന്നു. സ്വാദിഷ്ട്ടമായ കേരളാ വിഭവങ്ങൾ ഒരുക്കി , ബേഏരിയയിലെ
എല്ലാ മലയാളി റെസ്റ്റാറുണ്ട്‌കളും ഫുഡ് ബൂത്തു കളുമായി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
ഗ്രൂപ്പ് ഡാൻസ്, വ്യക്തിഗത മത്സരങ്ങൾ എന്നിവയോടെ രാവിലെ മുതൽ ആരംഭിക്കുന്ന
ഫെസ്റ്റിവൽ, ഉച്ചക്ക് ഒരു മണിക്ക് ചെണ്ട മേളത്തോടും താലപ്പൊലികളുമായി
സാംസ്‌കാരിക ഘോഷയാത്രയോടെ കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. സാൻ
ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ശ്രീ ശ്രീകാർ റെഡ്‌ഡി മുഖ്യ
അതിഥിയായി പങ്കെടുക്കുന്ന ഉത്ഘാടന ചടങ്ങിൽ വിവിധ സിറ്റി കളിലെ മേയർ മാർ ,
സിറ്റി കോണ്സുലോർസ് , കോൺഗ്രെസ്സ്മെൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും
കമ്മ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുക്കും .
ബേഏരിയയി അനുഗ്രഹീത കലാകാർ അണിയിച്ചൊരുക്കുന്ന വിവിധ
കലാപാരിപാടിയകൾ മേളക്ക് മാറ്റുകൂട്ടും വൈകുന്നേരം മ്യൂസിക് ഇന്ത്യ ഫൌണ്ടേഷൻ
ഒരുക്കുന്ന സാന്ദ്ര സംഗീതം ലൈവ് ഓർക്കസ്ട്രയോടെ പ്രോഗ്രാമുകൾ അവസാനിക്കും ,
പ്രേവേശന ടിക്കറ്റുകളുടെ ഓൺലൈൻ വില്പനകൾ ഇന്ന് അവസാനിക്കുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
ശ്രീ ജാക്സൺ പൂയപ്പാടം ജനറൽ കൺവീനർ ആയി വിവിധ സബ് കമ്മിറ്റികൾ
പ്രവർത്തിച്ചു വരുന്നു. ശ്രീ ലെബോൺ മാത്യു നേതൃത്വം കൊടുക്കുന്ന ഫിനാൻസ്
കമ്മിറ്റയിൽ നൗഫൽ ( അക്കൗണ്ട്സ് ), സുഭാഷ് ( Raffle) , ഉഷ എന്നിവരും , ശ്രീ സജൻ
മൂലപ്ലാക്കൽ നേതൃത്വം കൊടുക്കുന്ന ലോജിസ്റ്റിക് കമ്മിറ്റിയിൽ , രാജേഷ് , ജീൻ ,
ജോൺപോൾ ( ലീഡ് കോർഡിനേറ്റർസ് ), ശ്രീജിത്ത് , ഇന്ദു( ഡെക്കറേഷൻ ) , കിരൺ (
ഡിജിറ്റൽ ) ജേക്കബ് & പ്രിയ ( രെജിസ്ട്രേഷൻ), എന്നിവരും , ശ്രീ രവി ശങ്കർ നേതൃത്വം
കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയിൽ ശ്രീ അനിൽ നായർ ( കൾച്ചറൽ ), ശ്രീ മധു
മുകുന്ദൻ,ഡാനിഷ് , പദ്മ , ജാസ്മിൻ ( കോംപറ്റീഷൻസ് ) എന്നിവരും , ശ്രീ സുജിത്
വിശ്വനാഥ് നേതൃത്വം കൊടുക്കുന്ന ഫുഡ് കമ്മിറ്റിയിൽ രാജേഷ് , സജേഷ് എന്നിവരും
കോർഡിനേറ്റർസ് ആയി നൂറിൽ പരം പേരടങ്ങുന്ന സംഘമാണ് പരിപാടി കൾക്ക്
നേതൃത്വം കൊടുക്കുന്നത്
മനോജ് തോമസ് മുഖ്യ പ്രയോജകൻ ആയുള്ള ഈ മലയാളി മാമാങ്കത്തിൽ പ്രവാസി
ചാനൽ മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നു. പ്രവാസി ചാനലിനുവെണ്ടി
കാലിഫോർണിയ റീജിയണൽ ഡയറക്ടർ ശ്രീ സജൻ മൂലേപ്ലാക്കൽ തയാറാക്കിയ
റിപ്പോർട്ട്.
വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കിൽ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്നു എന്ന് അറിയിച്ചു, വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ, 2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.
സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09, മീറ്റിംഗ് ഐഡി 83164185202, പാസ്‌വേഡ് 643830 ആണ്.
വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക
മലയാളി എവിടെ പോയാലും ഒത്തു ചേരുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുന്നിൽത്തന്നെയാണ്. പലപ്പോഴും അതിനവർ ഓരോരോ കാരണങ്ങൾ കണ്ടെത്തും. ചിലപ്പോൾ അത് മതത്തിന്റെ പേരിലാവാം മറ്റു ചിലപ്പോൾ ജില്ലയുടെയോ പഠിച്ച കോളേജിന്റെയോ ഒക്കെ പേരിലാവാം. ആദ്യമൊക്കെ അത് ചെറിയൊരു കൂട്ടായ്മയാവും, പക്ഷെ കാലക്രമേണ അത് വളർന്നു വരുമ്പോൾ അതൊരു സംഘടന ചട്ടക്കൂട്ടിലേക്കു മാറും. അതെല്ലാം സ്വാഭാവികം തന്നെ. തുടർന്ന് സംഘടനക്കു നേതാക്കന്മാരെ തിരഞ്ഞെടുക്കും. പലപ്പോഴും ഈ സംഘടനകൾ പല ഉപകാരങ്ങളും ചെയ്യാറുമുണ്ട്. പക്ഷെ ഇപ്പോൾ കാലം മാറി കഥ മാറി.
തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാനൽ ആയി, പാനലിനു പേരായി, വോട്ടുപിടുത്തമായി, കരിവാരിത്തേക്കലായി. ഏതുവിധേനയും സ്ഥാനം നേടണം, പത്രത്തിലും ടീവിയിലും പേരും പടവും വരണം എന്ന ഒറ്റ ചിന്ത മാത്രം. അതിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പ്രാഞ്ചിയേട്ടന്മാരും. അതിനുവേണ്ടി മാധ്യമങ്ങളെയും പുത്തൻ പണക്കാരെയും തേടുകയാണ് അടുത്ത കടമ്പ. അവർ കൂടെയുണ്ടെങ്കിൽ പിന്നെ എന്തും ആവാമത്രെ. പണ്ടാരോ പറഞ്ഞതുപോലെ "അഞ്ചു ലക്ഷം രൂപേം ആളൂർ വക്കീലുമുണ്ടെൽ" ആരേം തട്ടാം, ഒരു പ്രശ്നവും ഇല്ലത്രെ. രക്ത ബന്ധമോ സുഹൃത് ബന്ധമോ ഒന്നും ഇതിനു തടസ്സമാകാറില്ല എന്നതാണ് നഗ്നമായ സത്യം. ഇവരെ സംബന്ധിച്ചിടത്തോളം ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന പ്രിൻസിപ്പലാണ് ഫോളോ ചെയ്യുന്നത്. തുടക്കം എന്ന നിലയിൽ ഏതാനും ചിലരെ വീട്ടിൽ വിളിച്ചു പാർട്ടി നൽകും. അത് പലപ്പോഴും പലയാവർത്തി സംഭവിക്കാം. ഒരു കാര്യവുമില്ലാതെ ആരെങ്കിലും വീട്ടിൽ പാർട്ടിക്കുവിളിച്ചാൽ പലരും ആശങ്കയോട് കൂടിയാണ് പോകുന്നത്. എന്ത് പാരയാണ് ഇതുമായി ബന്ധപ്പെട്ടു വരുന്നത് അല്ലെങ്കിൽ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ. അത് കഴിഞ്ഞു പാർട്ടിക്ക് ആള് കൂടുമ്പോൾ അത് പല റെസ്റ്റോറന്റുകളിലേക്കു മാറും. പലരും അങ്ങനെ നടത്തിയ പാർട്ടികളുടെ പണം നാളുകളായി കിട്ടാനുണ്ടെന്നു കട ഉടമകൾ ചിലപ്പോഴെങ്കിലും പരസ്യമായി പറയാറുണ്ട്.
ഒരിക്കൽ സംഘടനയിൽ നേതൃസ്ഥാനമെടുത്താൽ പിന്നെ അംബ്ബ്രല്ല ഓർഗനൈസേഷനിൽ പൊസിഷൻ നേടാനാണ് അടുത്ത ശ്രമം. ഇതുപോലെ പലരുള്ളപ്പോൾ തർക്കങ്ങളും കുതികാലുവെട്ടിത്തരവും പതിവാകും. അത് പലപ്പോഴും സംഘടനയുടെ പിളർപ്പിലേക്കും നയിക്കാറുണ്ട്. മലയാളി സംഘടനകൾ ഇക്കാര്യത്തിൽ "വളരുംതോറും പിളരും" എന്ന രീതിയാണല്ലോ പിന്തുടരുക. വളരുംതോറും പിളരുന്നത് മനസിലാക്കാം പക്ഷെ പല സംഘടനകളും പിച്ച വയ്ക്കുന്നതിന് മുൻപ് പിളരുന്നു എന്നതാണ് സത്യം.
ഒരു പിളർപ്പ് കഴിഞ്ഞാൽ അടുത്ത ചോദ്യം പുതിയ സംഘടനയുടെ പേരെന്താണെന്നുള്ളതാണ്. ആന പിളർന്നു ആമയായെന്നും ആമ പിളർന്നു ആനയായെന്നും പരസ്പരം വാദിക്കാറുണ്ടെങ്കിലും മിക്കവരും പുതിയ പേരുമായി മുൻപോട്ടു പോവുകയാണ് പതിവ്. എന്നാൽ ചിലരെങ്കിലും ഞങ്ങളാണ് ഒറിജിനൽ എന്നും പറഞ്ഞു പഴയ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതും കാണാം. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു ഗ്ലോബൽ സംഘടനയിൽനിന്നു പിരിഞ്ഞു പോയ ചിലർ പഴയ പേരും ലോഗോയും ഉപയോഗിക്കുകയും പ്രശ്നത്തിലാവുകയും മാധ്യമങ്ങളിൽ വർത്തയായതും കാണാനിടയായി. അവസാനം പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് മനസ്സിലായപ്പോൾ ലക്ഷക്കണക്കിന് രൂപ നഷ്ടം കൊടുത്തു തല ഊരി എന്നുമാണ് കേൾക്കുന്നത്. അതിൽ പലരും അതോടെ സംഘടനപ്രവർത്തനങ്ങൾ നിർത്തിയതായും കേട്ടു.
സ്നേഹത്തോടും സഹകരണത്തോടും പോയാൽ ആർക്കും കിട പിടിക്കാൻ പറ്റാത്തതാണ് മലയാളി സമൂഹം. ഉന്നത വിദ്യാഭ്യാസം, കഠിനാധ്വാനം, അനുഭവ സമ്പത്തു എന്നുവേണ്ട ഒന്നിനും ഒരു കുറവില്ല. പക്ഷെ ആനക്ക് ആനയുടെ വലിപ്പമറിയില്ല എന്ന് പറഞ്ഞതുപോലെ മലയാളിക്ക് ഇനിയും മലയാളിയെ അറിയേണ്ടിയിരിക്കുന്നു. പക്ഷെ ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീരുകണ്ടാൽ മതി എന്ന ചിന്താഗതി മാറാതെ മലയാളി നന്നാവാൻ പോകുന്നില്ല. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്ന് പറയുന്നപോലെ മലയാളി എവിടെ ചെന്നാലും തൻ്റെ തനി കൊണം കാണിക്കും. ഇതൊക്കെ കാണുമ്പോൾ പഴയ ഒരു സിനിമ ഡയലോഗ് ആണ് ഓർമ്മവരുന്നു "എന്താടോ വാര്യരെ നന്നാവാത്തേ "
അച്ചായൻ
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ മലയാളി സഘടനകളായ ഫോമാ, മങ്ക, ബേ മലയാളി, NSS തുടങ്ങിയ നാല്പത്തഞ്ചിൽ പരം ഇന്ത്യൻ ഓർഗനൈസഷൻസ് അടങ്ങുന്ന, അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ (AIA), സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക അതിഗംഭീരമായി !
അലമേട കൗണ്ടി ഫെയർ ഗ്രൗണ്ടിൽ നടന്ന അതി മനോഹരമായ ഈ ദീപാവലി ഉത്സവ ആഘോഷങ്ങളിൽ ഇരുപത്തി അയ്യായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. നാല്പത്തഞ്ചിൽ പരം ഇന്ത്യൻ സംഘടനകൾ പിന്തുണയ്ക്കുന്ന നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ ദിവാലി ഉത്സവങ്ങളിൽ ഒന്നായി, AIA സംഘടിപ്പിച്ച ദസറ ദിവാലി ധമാക്ക.
ഇന്ത്യൻ പാരമ്പര്യങ്ങളും വൈവിധ്യതയും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ദിവസം മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങളിൽ പ്രതിഫലിച്ചത്. ജന പ്രീതി ആർജിച്ച പ്രോഗ്രാമുകളായ രാവൺ ദാഹൻ, വെടിക്കെട്ട്, ദാണ്ഡിയാ ഡാൻസ് എന്നിവക്കായി വൈകിയും ജനങ്ങൾ എത്തിച്ചേർന്നു. പാർക്കിംഗ് ലോട്ടുകൾക്കും സമീപസ്ഥ റോഡുകൾക്കും വൈകുന്നേരത്തോടെ ജനങ്ങളാൽ നിറഞ്ഞു.
സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോണ്സുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകാർ റെഡ്‌ഡി മുഖ്യതിഥി ആയ ചടങ്ങിൽ, അലമേട കൗണ്ടി സൂപ്പർവൈസർ ഡേവിഡ് ഹൊബെർട്, കാലിഫോർണിയ സ്റ്റേറ്റ് സെനറ്റർ ഡേവിഡ് കോർട്ടേസി, അസംബ്ലി മെംബേർസ് ലിസ് ഒർട്ടേഗ, അലക്സ് ലീ, അലമേട കൗണ്ടി സൂപ്പർ വൈസ്സെർ എലിസ മാർക്‌സ്, ലെന റ്റാം, മിൽപിൽസ് മേയർ കാർമേൻ മൊൺടാനോ, ഫ്രീമോണ്ട് കൌൺസിൽ മെമ്പർ രാജ് സെൽവൻ, ശ്രീധർ വേറോസ്, ജീൻ ജോഷി തുടങ്ങിയവർ അവരുടെ ദിവാലി ആശംസകൾ അറിയിച്ചു.
രാവിലെ മുതൽ ബേ ഏരിയയിലെ വിവിധ കല പ്രതിഭകൾ അവതരിപ്പിച്ച കല രൂപങ്ങൾ അരങ്ങേറി. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ “മഹാ മംഗല ആരതി” എന്ന രീതിയിൽ ലക്ഷ്മി ദേവിക്ക് പരമ്പരാഗത പ്രാർത്ഥനകൾ/പൂജകൾ നടത്തുന്നതിന് മുന്നോടിയായി രഥ യാത്ര നടത്തി. മലയാളി ഓർഗനൈസഷനുകൾ നേതൃത്യം നൽകിയ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന രഥ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. അതിനു ശേഷം നടന്ന രാവൺ ദഹനത്തിന് മുപ്പതിൽ അധികം ഉയരമുള്ള പ്രതിമയാണ് നിർമ്മിച്ചത്. അത്യാകര്ഷണമായ വെടിക്കെട്ടിന് ശേഷം നടന്ന ഡിസ്കോ ദാണ്ഡിയാ നൃത്തത്തിൽ, കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു.
'ബേ ഏരിയ തെലുഗു അസോസിയേഷൻ' (BATA) എന്നിവയും 'ഈസ്റ്റ് ബേ കരോക്കെ' (EBK) ഗ്രൂപ്പുകളും ലൈവ് സംഗീത കോൺസേർട്ട് നടത്തി. വസ്ത്രങ്ങൾ / ആഭരണങ്ങൾ / ഹോം ഡെക്കോറേഷൻ/റിയൽ എസ്റ്റേറ്റ്/വിദ്യാഭ്യാസ ബൂത്തുകൾ പോലുള്ള ആകർഷണീയ ഷോപ്പിംഗ് സ്റ്റാളുകൾ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. രംഗോലി മത്സരങ്ങൾ/ദിയ നിർമ്മാണം, കാരംസ്/ചെസ്സ് മത്സരങ്ങൾ, കാർണിവൽ ഗെയിമുകൾ എന്നിവയിൽ ഒട്ടനവധിപേർ പങ്കെടുത്തു. ഈ വർഷത്തെ പുതിയ ആകർഷണങ്ങളിൽ ഒന്നായിരുന്നു “തമ്പോളയിൽ, ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുകയുണ്ടായി.
മലയാളി അസ്സോസിയേഷൻകളെ പ്രതിനിതീകരിച്ചു ലെബോൺ മാത്യു, സജൻ മൂലപ്ലാക്കൽ, രാജേഷ് കോണഗംപറമ്പിൽ, ഇന്ദു നായർ, സുജിത്, ശ്രീജിത്ത്, ഹരികൃഷ്ണൻ, ജിതേഷ് ചന്ദ്രൻ, സിജോ പറപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട് : ഇന്ദു നായർ, സജൻ മൂലപ്ലാക്കൽ
ക്യാമറ : ജേക്കബ് എഫ്രേം
സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ: ബേ മലയാളി നടത്തിയ 4-ാമത് വോളീബോൾ ആൻഡ് ത്രോബോൾ മത്സരങ്ങൾ വോളീബോൾ / ത്രോബോൾ പ്രേമികൾക്ക് വൻ ആവേശമായി. ഇരുപതിൽ പരം ടീമുകൾ വോളീബോൾ മത്സരങ്ങളിലും, പതിഞ്ചോളം ടീമുകൾ ത്രോബോൾ മത്സരങ്ങളിലും പങ്കെടുത്തു.
ഗോൾഡ് കാറ്റഗറിയിൽ ടീം ബേ ഏരിയ, ടീം സാന്റ ക്ലാറ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സിൽവർ കാറ്റഗറിയിൽ ടീം കാലി ഫ്രണ്ട്സ് ജേതാക്കളായി, ടീം ഡേവിസ് ഗബ്രുസ് അന്ന് റണ്ണേഴ്‌സ്-അപ്പ് ആയത്.
ത്രോബോൾ മത്സരങ്ങളിൽ ടീം അൺ പ്രെഡിറ്റേബിൾ ഗോൾഡ് കാറ്റഗറി ജേതാക്കളായി, ടീം ഡൈനാമോസ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സിൽവർ കാറ്റഗറിയിൽ ടീം പോസിറ്റീവ് വൈബ്സ് ടീം തണ്ടേഴ്സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രോൺസ് കാറ്റഗറി യിൽ എൻ വൈ എക്സ് ജേതാക്കളായി ടീം അൺസ്റ്റോപ്പബിൾസ് ആണ് രണ്ടാം സ്ഥാനത്ത്.
ബേ മലയാളി ട്രെഷറർ സുഭാഷ് സ്കറിയയുടെ നേതൃത്യത്തിൽ പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി ജീൻ ജോർജ്, ജോയിന്റ് ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, ബോർഡ് ഡിറക്ടർസ് എൽവിൻ ജോണി, സജൻ മൂലേപ്ലാക്കൽ, ഓഡിറ്റർ റ്റിജു ജോസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ ചെയ്തു.
ബേ മലയാളി സപ്പോർട്ടേഴ്‌സ് ആയ ടോമി പാഴേംപള്ളി, ബിജു മാത്യു, ടോം ചാർലി, സിജു, ജൊവീൻ, ഗോപകുമാർ, ദിലീപ്, റഫീഖ്, ജയരാജ്, രാജേഷ്, ജോൺസൻ, ഉണ്ണി, മനേഷ്, ദിവാകർ, ബോബി, വെങ്കി തുടങ്ങിയവർ ഗെയിമുകൾ കോർഡിനേറ്റ് ചെയ്തു.
സണ്ണി ജോർജ്, പ്രിൻസ് റിയാലിറ്റി, മനോജ് തോമസ്, സാലു ജോസഫ്, രാജൻ ജോർജ്, സിജിൽ പാലക്കലോടി തുടങ്ങിയവർ മുഖ്യ പ്രയയോജിക്കർ ആയിരുന്നു.
ഫോറിൻ മലയാളിക്കു വേണ്ടി റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയ്യാറാക്കിയ വാർത്ത.
നമ്മളുടെ സ്വന്തം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും ഇന്നും നമ്മുടെയെല്ലാം ഉള്ളിലെ തിളങ്ങുന്ന വിഗ്രഹമായി തുടരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളായ സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനം . മീശമുളയ്ക്കാത്ത പയ്യന്‍ അന്ന് കറാച്ചിയില്‍ നേരിടാനിറങ്ങിയത് ഇമ്രാന്‍ഖാനെയും വഖാര്‍ യൂനിസിനെയുംപോലെയുള്ള സിംഹങ്ങളെ. അന്നവന് പ്രായം പതിനാറുവര്‍ഷവും ഇരുനൂറ്റിഅഞ്ച് ദിവസവും. പതിനഞ്ച് റണ്‍സെടുത്തപ്പോള്‍ വഖാറിന്റെ തീയുണ്ടപ്പന്ത് അവനെ പുറത്താക്കി. അവിടെ നിന്ന് തുടങ്ങിയ യാത്ര 2013 വെസ്റ്റിന്‍ഡീസിനെതിരെ മുംബൈ വാങ്ഖഡെയില്‍ അവസാനിക്കുമ്പോള്‍ അവന്‍ കീഴക്കിയത് തലമുറഭേദമില്ലാതെ കോടിക്കണക്കിന് മനസ്സുകളെയാണ്. നമ്മളെയെല്ലാമാണ്. അര്‍ധസെഞ്ച്വറികളുടെ ഏറെക്കുറെ മറ്റാര്‍ക്കും അപ്രാപ്യമായ റെക്കോഡ് സ്വന്തംപേരിലാക്കിയ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ ഇന്ന് മറ്റ് മറ്റൊരു അര്‍ധസെഞ്ച്വറികൂടി നേടുന്നു. മഹത്തായെ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി.
ഈ നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞ ഷെയ്ന്‍ വോണ്‍ പോലും നിന്റെ അടികൊള്ളുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് വെറുതയല്ല. നേരത്തെ ഹാഫ് സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യം പറഞ്ഞു. .ടെസ്റ്റില്‍ നീ നേടിയ 68 ഉംഏകദിനത്തില്‍ നേടിയ 96 അര്‍ധസെഞ്ച്വറികള്‍ ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോയെന്ന സംശയാണ്. ഇപ്പോള്‍ കളിക്കളത്തിലുള്ള ആരും ഈ റെക്കോഡിന് അടുത്തുങ്ങുമില്ലതാനും. സെഞ്ച്വറികളുടെ കാര്യത്തിലും അങ്ങനെ തന്നെ ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ നാല്‍പ്പതിയൊന്‍പതും. ടെസ്റ്റില്‍ നീ നേടിയ 15,921 റണ്‍സും നമ്മള്‍ അടിച്ചതുപോലെ തോന്നാറുണ്ട് .ഏകദിനങ്ങളിലെ 18,426 റണ്‍സ് നമ്മളുടെ സങ്കല്‍പ്പങ്ങളിലെ സുന്ദര നിമിഷങ്ങളാണ്. ചുമ്മതാണോ സച്ചിന്‍ വിസ്ഡന്‍ നിന്നെ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും വലിയ ഇതിഹാസമായി തിരഞ്ഞെടുത്ത്. മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞതും നമ്മള്‍ കേട്ടു. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവന്‍ ഇന്ത്യയ്ക്കുവേണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ബാറ്റുചെയ്യുന്നു.
വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പിന്തുണയേകുന്ന വിദ്യാധന്‍ പദ്ധതിക്ക് കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ് തുടക്കംകുറിച്ചു. കെ.എല്‍.എം ബ്രാന്‍ഡ് അംബാസിഡറായ നടി മഞ്ജുവാരിയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്റെ വാര്‍ഷിക കോണ്‍ക്ളേവിനോട് അനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കമായത്.കെ.എല്‍.എം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷനായിരുന്നു. സി.ഇ.ഒ മനോജ് രവി, ഡയറക്ടര്‍മാരായ ജോര്‍ജ് കുര്യയ്പ്, ബിജി ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
റമസാനോടനുബന്ധിച്ച് 75 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മൈജി. കേരളത്തിലെ നൂറിലധികം മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ‘മൈജി മൈ റംസാൻ ’ഓഫറിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വാച്ചുകൾക്ക് 75 ശതമാനം വരെയും ഡിജിറ്റൽ ആക്സസ്സിന് 80 ശതമാനം വരെയും മൾട്ടീമീഡിയ ഗാഡ്ജെറ്റുകൾക്ക് 60 ശതമാനം വരെയും വിലക്കുറവുണ്ട്. മൊബൈൽ ഫോണുകൾക്ക് 49ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലയില്‍ ആനുകൂല്യം ലഭിക്കും. എസി, ടിവി തുടങ്ങിയവയ്ക്കും പ്രത്യേക വിലയും തവണവ്യവസ്ഥയുമുണ്ട്. മൈജി കെയറിലൂടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് എന്നിവ റിപ്പയർ ചെയ്യുമ്പോൾ അധികവാറന്റിയും ലഭ്യമാണ്
മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന ഒരുത്തരം അവസ്ഥയാണ് ഓട്ടിസം. കുഞ്ഞുങ്ങളുടെ സ്വഭാവത്തിലൂടെ മാത്രമേ ഓട്ടിസമുണ്ടോയെന്ന് മനസിലാക്കാൻ സാധിക്കൂ. ജനന സമയത്ത് അത് തിരിച്ചറിയാൻ സാധിക്കില്ല. മറ്റ് കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്തരായി പ്രവർത്തിക്കുമ്പോഴാണ് കുട്ടികൾക്ക് ഓട്ടിസമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ഈ രോഗം തിരിച്ചറിയുന്നതിലൂടെ മികച്ച ചികിത്സ നൽകാൻ സാധിക്കുന്നു. കുട്ടിയുടെ വികാസത്തിന്റെ മൂന്ന് നിർണായക മേഖലകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം - സാമൂഹികം, ആശയവിനിമയം, അറിവ് എന്നിവ ഈ മേഖലകളിലെ വൈകല്യത്തിലേക്ക് നയിക്കുന്നതാണിത്. നേരത്തെയുള്ള രോഗനിർണയവും ഉചിതമായ പരിശീലനവും കുട്ടികളുടെ വളർച്ചയിൽ ഗണ്യമായ പുരോഗതി കാണിക്കും. കുട്ടികളിലെ ഓട്ടിസത്തെ നേരത്തെ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് Dr. Sindhura Munukuntla, Consultant Paediatrician, Yashoda Hospitals, Hyderabad പറയുന്നു.
ഓട്ടിസം ഒരു രോഗമല്ല, സാമൂഹിക ഇടപെടൽ, സാമൂഹിക പെരുമാറ്റം, ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള കുട്ടിയുടെ പഠനം തകരാറിലാകുന്ന ഒരു അവസ്ഥയാണിത്. ആവർത്തന സ്വഭാവങ്ങളോടും നിയന്ത്രിത താൽപ്പര്യങ്ങളോടും ഉള്ള സഹജമായ പ്രവണതയുമുണ്ട്. നേരത്തെ ഇത് തിരിച്ചറിയുകയും ഇതിന് വേണ്ട ചികിത്സകളും നൽകുകയാണെങ്കിൽ കുട്ടികളിൽ ഗണ്യമായ മാറ്റം കണ്ടെത്താൻ സാധിക്കും. കുട്ടികളിലെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാണ്.
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വെളിച്ചെണ്ണയും ശുദ്ധമാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. ഒട്ടനവധി മായങ്ങളും പ്രിസര്‍വേറ്റീവ്‌സും ചേര്‍ത്തിട്ടാണ് മാര്‍ക്കറ്റില്‍ പല പേരില്‍ വെളിച്ചെണ്ണകള്‍ എത്തുന്നത്. ഇത്തരം വെളിച്ചെണ്ണകള്‍ സ്ഥിരമായി നമ്മളുടെ ശരീരത്തിലേയ്ക്ക് പ്രവേശിച്ചാല്‍ ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.
ചിലര്‍ വീട്ടില്‍ തന്നെ ആട്ടിച്ച് വെളിച്ചെണ്ണ സൂക്ഷിച്ച് വെക്കാറുണ്ട്. എന്നാല്‍, ഇത് വളരെ നീണ്ട പ്രോസസ്സും പലര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ല എന്നതും മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള വെളിച്ചെണ്ണയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്നാല്‍, വീട്ടില്‍ തന്നെ നല്ല ഹെല്‍ത്തി ആയിട്ടുള്ള വെളിച്ചെണ്ണ നമുക്ക് തയ്യാറാക്കി എടുത്താലോ? ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതിന് നാളികേരവും നല്ല അടി കട്ടിയുള്ള പാത്രവും മാത്രം മതി. എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അവരുടെ നാഷണൽ ലൈബ്രറിയിലാണ് കോഡെക്സ് ഗിഗാസ് എന്ന ഈ ചെകുത്താന്റെ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്.
75 കിലോ ഭാരം വരുന്ന ആ ബൈബിളിന്റെ നീളം 92 സെന്റിമീറ്ററും,വീതി 50 സെന്റിമീറ്ററും ആണ്.
320 പേജുകൾ ഉള്ള ബൈബിൾ 160 കഴുതകളുടെ തൊലികളിലാണ് രചിച്ചിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ ഏടുകൾ ഓരോന്നായി മറിച്ചു പോവുമ്പോൾ വിജിത്രമായ ഒരുപാട് കാര്യങ്ങൾ ഗവേഷകർക്ക് കാണാൻ സാധിച്ചു .
ബൈബിളിന് പുറമെ പതിമൂന്നാം നൂറ്റാണ്ടിൽ ഉപയോഗിച്ച് വന്ന പല തരത്തിൽ ഉള്ള വൈത്യ-ശാസ്ത്ര മുറകളെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഉള്ള വിവരങ്ങൾ അവർക്ക് അതിൽ കാണാനായി. എന്നാൽ ഏടുകൾ മറിച്ച് പോകുന്നതിന് അനുസരിച്ച് തിന്മയുടെ വാജകങ്ങൾ കൂടുതലായി അതിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എക്സ്സോസിസം അഥവാ പ്രേതബാധ എങ്ങനെ ഒഴുപ്പിക്കാം എന്നും അതിനായി ഉപയോഗിക്കേണ്ട മന്ത്ര തന്ത്രങ്ങളെ കുറിച്ചും അതിൽ എഴുതിയിരിക്കുന്നു.
ഒടുവിൽ ഇരുന്നൂറ്റി തൊണ്ണൂറാം പേജിൽ എത്തുമ്പോൾ അവർക്ക് അതിൽ കാണാൻ സാധിച്ചത് സാത്താന്റെ രൂപത്തെയാണ്.
ഈ ബൈബിളിനെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട് എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത് ഈ പുസ്തകം രചിച്ചത് ഒരു ഒറ്റ ദിവസം കൊണ്ടാണ് എന്നുള്ളതാണ്. പക്ഷെ അത് വിശ്വസിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. കാരണം ഇതുപോലെ ഒരു കൃതി രചിക്കാൻ ഒരു മനുഷ്യന് കുറഞ്ഞത് മുപ്പത് വർഷമെങ്കിലും വേണ്ടിവരും എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ അങ്ങനെ മുപ്പത് വർഷം കൊണ്ട് രചിച്ചതാണ് ഇതെങ്കിൽ ഇതിന്റെ രചയിതാവിന്റെ പ്രായത്തിൽ വരുന്ന മാറ്റം അയാളുടെ കൈയ്യക്ഷരത്തിൽ വലിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാക്കേണ്ടതാണ് പക്ഷേ അവിശ്വസനീയം എന്ന് പറയട്ടെ ഇതിലെ കൈയ്യക്ഷരം ആദ്യത്തെ പേജ് മുതൽ അവസാനം വരെ ഒരുപോലെയാണ്. ഒരു തരത്തിലും ഉള്ള വ്യത്യാസങ്ങളും അതിൽ വന്നിട്ടില്ല.
ഓട്ടോയിൽ വന്നിറങ്ങിയ ഒരു പെണ്ണ് കണ്ണിനുള്ളിൽ വീണു കിടന്നു… കണ്ണിനു മുകളിൽ കിളി എന്തിനെയോ കാത്ത്… താഴെ എന്തോ കൊരുത്തു ചൂണ്ടയിടുന്ന ഒരാൾ…
ഓട്ടോയിൽ വന്നിറങ്ങിയ ഒരു പെണ്ണ് കണ്ണിനുള്ളിൽ വീണു കിടന്നു… കണ്ണിനു മുകളിൽ കിളി എന്തിനെയോ കാത്ത്… താഴെ എന്തോ കൊരുത്തു ചൂണ്ടയിടുന്ന ഒരാൾ…
തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും. മഞ്ഞളും നിലാവും അറവാണികള്‍ അണിയുന്ന ചിത്ര പൗര്‍ണമി നാളിനെ ഫോട്ടോഗ്രഫര്‍
അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.
നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ നിങ്ങളും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്ക് ഒരു മികച്ച അവസരമാണ്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് സ്ഥിരതാമസമാക്കാൻ പണം നൽകുന്ന ചില രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അതായത്, നിങ്ങൾ ഈ രാജ്യങ്ങളിലേക്ക് മാറിയാൽ, ഇവിടെയുള്ള സർക്കാർ നിങ്ങൾക്ക് പണം നൽകും. വളരെ രസകരമാണ്, അല്ലേ? നോക്കാം ഈ രാജ്യങ്ങളെ കുറിച്ച്
തുൾസ സിറ്റിയിലെ വിദൂര തൊഴിലാളികളെ തിരയുകയും അതിന്റെ കമ്മ്യൂണിറ്റിയിൽ ചേരുന്നതിന് 10,000 ഡോളർ അതായത് 8 ലക്ഷം രൂപ നൽകുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ഇവിടെ വരുന്ന ആളുകൾക്ക് ഫ്രീ ഡെസ്‌ക് സ്‌പേസ്, നെറ്റ്വർക്കിംഗ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനും അനുവദിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഇവിടെ പോകണമെങ്കിൽ, നിങ്ങളുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. കൂടാതെ, നിങ്ങൾക്ക് ഒക്ലഹോമയ്ക്ക് പുറത്ത് ഒരു മുഴുവൻ സമയ ജോലിയോ ബിസിനസ്സോ ഉണ്ടായിരിക്കണം. കൂടാതെ നിങ്ങൾക്ക് യുഎസിൽ ജോലി ചെയ്യാൻ കഴിയണം.
കടല്‍ എന്നും സഞ്ചാരികള്‍ക്ക് ആവേശകരമാണ്.. കടല്‍ യാത്രകളും കാഴ്ചകളും എത്ര കണ്ടാലും മതിവരുകയുമില്ല. ഓരോ തിരകളും വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. സമുദ്ര തീരങ്ങളാലും കാഴ്ചകളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ തീരങ്ങള്‍ അതിശയകരമായ ദൃശ്യവിസ്മയങ്ങളാണ് യാത്രികര്‍ക്ക് നല്‍കുന്നത്. സമുദ്രകാഴ്ചകള്‍ ആസ്വദിച്ചുക്കൊണ്ട് ഇന്ത്യയിലെ തീരദേശ റോഡുകളിലൂടെ യാത്രകള്‍ (Coastal Road Trips In India) നടത്താനുള്ള പറ്റിയ സമയമാണിപ്പോള്‍. കണ്ണുകള്‍ക്ക് ഒരിക്കലും മതിയാകാത്ത പ്രകൃതിയുടെ സൗന്ദര്യങ്ങള്‍, നിറഞ്ഞ് ആസ്വദിക്കാന്‍ ഇതിലും മികച്ച റൈഡുകള്‍ ഉണ്ടാവില്ല.
വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുന്നതില്‍ ഇന്ത്യയിലെ ഓരോ കടല്‍ത്തീരവും ഒരു അത്ഭുതമാണ്. യാത്രികരുടെ ആത്മാവിനെ വിസ്മയിപ്പിക്കുന്നതില്‍ ഇവിടുത്തെ ഓരോ തീരങ്ങളും പരസ്പരം മത്സരിക്കുന്നുണ്ടോയെന്നുപോലും തോന്നും. അതിനാല്‍ പര്‍വ്വതങ്ങളും സമതലങ്ങളും ഒക്കെയുള്ള ഭൂപ്രകൃതിയിലൂടെയുള്ള യാത്രകള്‍ തല്‍ക്കാലത്തിലേക്ക് മാറ്റി തീരദേശ റോഡുകള്‍ സന്ദര്‍ശിക്കാനുള്ള സമയമാണിത്.
ആപ്പിൾ ഐഫോൺ 15 പ്രോ (iPhone 15 Pro), ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളിൽ ഫിസിക്കൽ ബട്ടണില്ലാത്ത ഡിസൈനായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ സോളിഡ് സ്റ്റേറ്റ് ഹാപ്‌റ്റിക് ബട്ടണുകൾക്ക് പകരം നോ ബട്ടൺ ഡിസൈൻ ഉള്ള ഐഫോൺ മോഡലുകൾ ഈ വർഷം ഉണ്ടാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരമൊരു പദ്ധതി ആപ്പിളിന് ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് ബട്ടണില്ലാത്ത ഡിസൈനിൽ നിന്നും ആപ്പിൾ പിന്തിരിഞ്ഞുവെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആപ്പിൾ ഐഫോൺ 14 പ്ലസ് (iPhone 14 Plus) സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. വെറും 16000 രൂപ വരെ കിഴിവിൽ നിങ്ങൾക്കിപ്പോൾ ഐഫോൺ 14 പ്ലസ് സ്വന്തമാക്കാം. ഐഫോൺ 14 സീരീസിൽ വലിയ ഡിസ്പ്ലെയുമായി വരുന്ന വില കുറഞ്ഞ ഫോണാണ് ഇത്. ഐഫോൺ 14യിൽ ഉള്ളതിനെക്കാൾ വലിയ ഡിസ്പ്ലെയാണ് പ്ലസ് മോഡലിൽ ഉള്ളത്. എന്നാൽ ഐഫോൺ 14 പ്ലസിന് പ്രോ വേരിയന്റുകളെക്കാൾ വില വളരെ കുറവുമാണ്.
ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ തരംഗമായി മാറിയ റോയൽ എൻഫീൽഡ് ഹിമാലയൻ പുതിയ പതിപ്പിൽ വരുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 450 (Royal Enfield Himalayan 450) എന്ന കൂടുതൽ കരുത്തുള്ള അഡ്വഞ്ചർ ബൈക്ക് വൈകാതെ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. ഈ ബൈക്കിന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ പരീക്ഷണത്തിനെത്തിയ മോഡലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള ഹിമാലയനിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹിമാലയൻ 450 വരുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ എസ്യുവിയായ ടാറ്റ ഹാരിയർ (Tata Harrier) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. ഇനി മുതൽ ഈ വാഹനം ബുക്ക് ചെയ്യുന്നവർക്ക് അധികം കാത്തിരിക്കേണ്ട വരില്ല. ടാറ്റ ഹാരിയറിന്റെ വെയിറ്റിങ് പിരീഡ് ഇപ്പോൾ വെറും മൂന്ന് ആഴ്ചയായി കുറച്ചിരിക്കുകയാണ്. ഹാരിയറിന്റെ എതിരാളികളായ മറ്റ് വാഹനങ്ങൾ ഡെലിവറി ചെയ്യുന്നതിനെക്കാൾ വളരെ കുറഞ്ഞ സമയത്തിനകം ടാറ്റ ഹാരിയർ ബുക്ക് ചെയ്യുന്നവർക്ക് ലഭ്യമാകും.