സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലെറ്റ് ജനറൽ ഡോ: ശ്രീകാർ റെഡ്‌ഡിയുമായി, മലയാളി കമ്മ്യൂണിനിറ്റി ലീഡേഴ്‌സ് കൂടി കാഴ്ച നടത്തി

സ്വന്തം ലേഖകൻ|US

Oct 07, 2023 02:12:17 AM

News image

ഇന്ത്യൻ കോൺസൽ ജനറൽ ഡോ: ശ്രീകാർ റെഡ്‌ഡിയുമായി സാൻ ഫ്രാൻസിസ്കോ ഓഫീസിൽ മലയാളി കമ്മ്യൂണിറ്റി ലീഡേഴ്‌സ് | Photo: SM

സാൻ ഫ്രാൻസിസ്കോ  ഇന്ത്യൻ കോൺസുലേറ്റിൽ , പുതിയതായി ചാർജ് എടുത്ത  കൗൺസെൻസുൽ ജനറൽ  ഡോ: ശ്രീകാർ റെഡ്‌ഡിയുമായി സാൻ ഫ്രാൻസിസ്കോ  ബേ ഏരിയയിലെ മലയാളീ കമ്മ്യൂണിറ്റീ ലീഡേഴ്‌സ്,  ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലെറ്റ് ഓഫീസിൽ വെച്ചു കൂടിക്കാഴ്ച നടത്തി.

ബേ മലയാളി പ്രസിഡന്റ് ശ്രീ ലെബോൺ മാത്യു ഓർഗനൈസ് ചെയ്ത മീറ്റിംഗിൽ, അദ്ദേഹത്തോടൊപ്പം വിവിധ മലയാളി സംഘടനാ  ഭാര വാഹികൾ പങ്കെടുത്തു. ഫോമാ വെസ്റ്റേൺ റീജിയൻ  വൈസ്  പ്രെസിഡന്റ്റ് പ്രിൻസ് നെച്ചിക്കാട്, ചെയർമാൻ സജൻ  മൂലപ്ലാക്കൽ, മങ്ക പ്രസിഡന്റ് സുനിൽ വര്ഗീസ്, വൈസ് പ്രസിഡന്റ് പദ്മ പ്രിയ പാലോട്, ബേമലയാളി സെക്രട്ടറി ജീൻ ജോർജ്,  Jt.ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, മൗണ്ടൈൻ ഹൗസ് മലയാളി ഓർഗനൈസഷൻ (MoHAM)  പ്രസിഡന്റ് ഗോപകുമാർ, തപസ്യ ആർട്സ് പ്രസിഡന്റ് മധു മുകുന്ദൻ, നായർ സർവീസ് സൊസൈറ്റി പ്രസിഡന്റ് സജേഷ് നായർ എന്നിവരോടൊപ്പം സിസ്റ്റർ സ്റ്റെല്ല മരിയയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളാ ഫെസ്റ്റ് ഗ്രൂപ്പ് കോർഡിനേറ്റർ ആയ ശ്രീ. നൗഫൽ കപ്പാച്ചലിൽ കൗൺസെൻസുൽ ജനറലിനു പൊന്നാടയണിയിച്ചു ആദരിക്കുകയും , ഇരുപതിൽപരം സഘടനകളുടെ  സഹകരണത്തോടെ  2024 മെയ് മാസത്തിൽ   നടത്താൻ  ഉദ്ദേശ്ശിക്കുന്ന രണ്ടാമത് കേരളാ ഫെസ്റ്റ് ഉത്സവത്തിലെ  മുഖ്യതിഥി യായി ക്ഷണിക്കുകയും ചെയ്തു.  ക്ഷണം സ്നേഹം പൂർവം സ്വീകരിച്ച അദ്ദേഹം  സംഘടന കളുടെ പ്രവർത്തനങ്ങളെ പറ്റിയും, ജനങ്ങൾക്കുപകാര പ്രദമായ രീതിൽ കോൺസുലേറ്റുമായി  കൂടിച്ചേർന്നു   എങ്ങനെ പ്രവർത്തിക്കാം എന്നതിനെ കുറിച്ചെല്ലാം   വളരെ നേരം ചർച്ച നടത്തുകയും, കോണ്സുലേറ്റ് എംപ്ലോയീയും  മലയാളിയും ആയ  അമ്പിളി നായരെ  മലയാളി സഘടനകളുമായി ഉള്ളപ്രവർത്തനങൾ  കോർഡിനേറ്റ് ചെയ്യാൻ നിയോഗിക്കുകയും ഉണ്ടായി .


കോൺസുലേറ്റിന്റെ  സർവീസുകൾ  കൂടുതൽ മെച്ചപ്പെടുത്താൻ കമ്മ്യൂണിറ്റി ഓർഗനൈസഷനുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന്  അദ്ദേഹം വാഗ്ദാനം ചെയ്തു.സിലിക്കൺ  വാലിയിലെ  തിരക്കേറിയ   ജോലിത്തിരക്കുകൾക്കിടയിലും കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തുന്നതിന് അദ്ദേഹം എല്ലാവർക്കും അഭിനന്ദിക്കുകയും  നന്ദി പ്രകാശിപ്പി ക്കുകയും ചെയ്‌തു . ഫോട്ടോ  സെഷൻനു ശേഷം കൂടിക്കാഴ്ച അവസാനിച്ചു.
 
ഫോറിൻ മലയാളി ചാനലിന് വേണ്ടി കാലിഫോർണിയ റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയാറാക്കിയ റിപ്പോർട്ട്. 

More News in Us

News image
News image