വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൈഡൻ; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച

സ്വന്തം ലേഖകൻ|US

Apr 22, 2023 09:05:29 PM

News image

| Photo: Private

ന്യൂയോർക് ∙ അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വട്ടം കൂടി മത്സരിക്കാൻ ഉറച്ചു നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ വിജയകരമായ തന്റെ പ്രവർത്തങ്ങളുടെ നാലാം വാർഷിക ആഘോഷത്തോടനുബന്ധിച്ചു അടുത്തയാഴ്ച തന്നെ പ്രസിഡന്റ് ജോ ബൈഡൻ 2024ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയേക്കുമെന്നു ഈ വിഷയത്തിൽ ബൈഡനുമായി ഏറ്റവും അടുത്ത ബന്ധമുള്ള നാലു പേർ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഡിയോ സന്ദേശവും ധനസമാഹരണ അഭ്യർഥനയും ഉൾപ്പെടുത്തി ചൊവ്വാഴ്ച തന്നെ പ്രചരണം ആരംഭിക്കുന്നതിനാണ് പ്രസിഡന്റിന്റെ ഉപദേശകർ പദ്ധതിയിടുന്നത്. എന്നാൽ, പദ്ധതികൾ ഇതുവരെ അന്തിമമായിട്ടില്ലെന്നും തീയതി മാറിയേക്കാമെന്നും ഇവർ വിശദീകരിച്ചു. 80 വയസ്സുള്ള ബൈഡൻ , പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. മറ്റൊരു ടേം കൂടെ തുടരാനുള്ള തന്റെ ഉദ്ദേശ്യം പണ്ടേ ബൈഡൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹം പ്രതീക്ഷിച്ച പ്രഖ്യാപനത്തിന്റെ സമയം മാറുകയും ചില ആഭ്യന്തര ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു.

More News in Us

News image
News image