Sports Latest News

സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ: ബേ മലയാളി നടത്തിയ 4-ാമത് വോളീബോൾ ആൻഡ് ത്രോബോൾ മത്സരങ്ങൾ വോളീബോൾ / ത്രോബോൾ പ്രേമികൾക്ക് വൻ ആവേശമായി. ഇരുപതിൽ പരം ടീമുകൾ വോളീബോൾ മത്സരങ്ങളിലും, പതിഞ്ചോളം ടീമുകൾ ത്രോബോൾ മത്സരങ്ങളിലും പങ്കെടുത്തു.

ഗോൾഡ് കാറ്റഗറിയിൽ ടീം ബേ ഏരിയ, ടീം സാന്റ ക്ലാറ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സിൽവർ കാറ്റഗറിയിൽ ടീം കാലി ഫ്രണ്ട്സ് ജേതാക്കളായി, ടീം ഡേവിസ് ഗബ്രുസ് അന്ന് റണ്ണേഴ്‌സ്-അപ്പ് ആയത്. 

ത്രോബോൾ മത്സരങ്ങളിൽ ടീം അൺ പ്രെഡിറ്റേബിൾ ഗോൾഡ് കാറ്റഗറി ജേതാക്കളായി, ടീം ഡൈനാമോസ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. സിൽവർ കാറ്റഗറിയിൽ ടീം പോസിറ്റീവ് വൈബ്സ് ടീം തണ്ടേഴ്സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രോൺസ് കാറ്റഗറി യിൽ എൻ വൈ എക്സ് ജേതാക്കളായി ടീം അൺസ്റ്റോപ്പബിൾസ് ആണ് രണ്ടാം സ്ഥാനത്ത്.

ബേ മലയാളി ട്രെഷറർ സുഭാഷ് സ്കറിയയുടെ നേതൃത്യത്തിൽ പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി  ജീൻ ജോർജ്, ജോയിന്റ് ട്രെഷറർ നൗഫൽ കപ്പാച്ചലിൽ, ബോർഡ് ഡിറക്ടർസ് എൽവിൻ ജോണി, സജൻ  മൂലേപ്ലാക്കൽ, ഓഡിറ്റർ റ്റിജു ജോസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ ചെയ്തു.

ബേ മലയാളി സപ്പോർട്ടേഴ്‌സ് ആയ ടോമി പാഴേംപള്ളി, ബിജു മാത്യു, ടോം ചാർലി, സിജു, ജൊവീൻ, ഗോപകുമാർ, ദിലീപ്, റഫീഖ്, ജയരാജ്, രാജേഷ്, ജോൺസൻ, ഉണ്ണി, മനേഷ്,  ദിവാകർ, ബോബി, വെങ്കി തുടങ്ങിയവർ ഗെയിമുകൾ കോർഡിനേറ്റ് ചെയ്തു.

സണ്ണി ജോർജ്, പ്രിൻസ് റിയാലിറ്റി, മനോജ് തോമസ്, സാലു ജോസഫ്, രാജൻ ജോർജ്, സിജിൽ പാലക്കലോടി തുടങ്ങിയവർ മുഖ്യ പ്രയയോജിക്കർ ആയിരുന്നു. 

 

 

 

ഫോറിൻ മലയാളിക്കു വേണ്ടി റീജിയണൽ ഡയറക്ടർ സജൻ മൂലപ്ലാക്കൽ തയ്യാറാക്കിയ വാർത്ത.

നമ്മളുടെ സ്വന്തം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും ഇന്നും നമ്മുടെയെല്ലാം ഉള്ളിലെ തിളങ്ങുന്ന വിഗ്രഹമായി തുടരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളായ സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനം . മീശമുളയ്ക്കാത്ത പയ്യന്‍ അന്ന് കറാച്ചിയില്‍ നേരിടാനിറങ്ങിയത് ഇമ്രാന്‍ഖാനെയും വഖാര്‍ യൂനിസിനെയുംപോലെയുള്ള സിംഹങ്ങളെ. അന്നവന് പ്രായം പതിനാറുവര്‍ഷവും ഇരുനൂറ്റിഅഞ്ച് ദിവസവും. പതിനഞ്ച് റണ്‍സെടുത്തപ്പോള്‍ വഖാറിന്റെ തീയുണ്ടപ്പന്ത് അവനെ പുറത്താക്കി. അവിടെ നിന്ന് തുടങ്ങിയ യാത്ര 2013 വെസ്റ്റിന്‍ഡീസിനെതിരെ  മുംബൈ വാങ്ഖഡെയില്‍ അവസാനിക്കുമ്പോള്‍ അവന്‍ കീഴക്കിയത് തലമുറഭേദമില്ലാതെ കോടിക്കണക്കിന് മനസ്സുകളെയാണ്. നമ്മളെയെല്ലാമാണ്. അര്‍ധസെഞ്ച്വറികളുടെ ഏറെക്കുറെ മറ്റാര്‍ക്കും അപ്രാപ്യമായ റെക്കോഡ് സ്വന്തംപേരിലാക്കിയ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ ഇന്ന് മറ്റ് മറ്റൊരു അര്‍ധസെഞ്ച്വറികൂടി നേടുന്നു. മഹത്തായെ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി.

ഈ നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞ ഷെയ്ന്‍ വോണ്‍ പോലും നിന്റെ അടികൊള്ളുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് വെറുതയല്ല. നേരത്തെ ഹാഫ് സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യം പറഞ്ഞു. .ടെസ്റ്റില്‍ നീ നേടിയ 68 ഉംഏകദിനത്തില്‍ നേടിയ 96 അര്‍ധസെഞ്ച്വറികള്‍ ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോയെന്ന സംശയാണ്.  ഇപ്പോള്‍ കളിക്കളത്തിലുള്ള ആരും ഈ റെക്കോഡിന് അടുത്തുങ്ങുമില്ലതാനും. സെഞ്ച്വറികളുടെ കാര്യത്തിലും അങ്ങനെ തന്നെ ടെസ്റ്റില്‍  51ഉം ഏകദിനത്തില്‍ നാല്‍പ്പതിയൊന്‍പതും. ടെസ്റ്റില്‍ നീ നേടിയ 15,921 റണ്‍സും നമ്മള്‍ അടിച്ചതുപോലെ തോന്നാറുണ്ട് .ഏകദിനങ്ങളിലെ 18,426 റണ്‍സ് നമ്മളുടെ സങ്കല്‍പ്പങ്ങളിലെ സുന്ദര നിമിഷങ്ങളാണ്. ചുമ്മതാണോ സച്ചിന്‍ വിസ്ഡന്‍ നിന്നെ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും വലിയ ഇതിഹാസമായി  തിരഞ്ഞെടുത്ത്. മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞതും നമ്മള്‍ കേട്ടു. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവന്‍ ഇന്ത്യയ്ക്കുവേണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ബാറ്റുചെയ്യുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആറ് ഇം​ഗ്ലണ്ട് കളിക്കാരോട് ഐപിഎൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഫ്രാഞ്ചൈസിയുടെ വാർഷിക കരാർ ഒപ്പിടാൻ വമ്പൻ ഓഫർ കളിക്കാരുടെ മുൻപിൽ വെച്ചതായാണ് ടൈംസ് ലണ്ടൻ റിപ്പോർട്ട് ചെയ്യുന്നത്. ഏതെല്ലാം ഫ്രാഞ്ചൈസികളാണ് ഇത്തരത്തിൽ ഓഫർ മുൻപോട്ട് വെച്ചതെന്ന് വ്യക്തമല്ല. 

കരീബിയൻ പ്രീമിയർ ലീ​ഗ്, എസ്എട്വന്റി20, ​ഗ്ലോബൽ ട്വന്റി20 ലീ​ഗ് എന്നിങ്ങനെ ലോകത്തിന്റെ പല ഭാ​ഗങ്ങളിലായുള്ള ലീ​ഗുകളിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തില്‍ പല സീസണുകളിലായി നടക്കുന്ന ഈ ലീഗുകളില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായാണ് വാര്‍ഷിക കരാര്‍ എന്ന ഓഫര്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വെക്കുന്നത്. 

Advertisement