തലയെടുപ്പോടെ താരം വരുന്നു; റോയൽ എൻഫീൽഡ് ഹിമാലയൻ 450 ലോഞ്ച് ഉടൻ

സ്വന്തം ലേഖകൻ|AUTO

Apr 29, 2023 12:17:00 PM

News image

| Photo: Private

ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ തരംഗമായി മാറിയ റോയൽ എൻഫീൽഡ് ഹിമാലയൻ പുതിയ പതിപ്പിൽ വരുന്നു. റോയൽ എൻഫീൽഡ് ഹിമാലയൻ 450 (Royal Enfield Himalayan 450) എന്ന കൂടുതൽ കരുത്തുള്ള അഡ്വഞ്ചർ ബൈക്ക് വൈകാതെ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. ഈ ബൈക്കിന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ പരീക്ഷണത്തിനെത്തിയ മോഡലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള ഹിമാലയനിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹിമാലയൻ 450 വരുന്നത്.