അമ്പതാം പിറന്നാള്‍ നിറവില്‍ മാസ്റ്റർ ബ്ലാസ്റ്റർ; ആശംസകളുമായി ആരാധകര്‍

സ്വന്തം ലേഖകൻ|SPORTS

Apr 28, 2023 07:07:21 PM

News image

| Photo: Private

നമ്മളുടെ സ്വന്തം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി. ലോകറെക്കോഡുകളുടെ തമ്പുരാനായ സച്ചിന്‍ ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞിട്ട് പത്തുവര്‍ഷമായിട്ടും ഇന്നും നമ്മുടെയെല്ലാം ഉള്ളിലെ തിളങ്ങുന്ന വിഗ്രഹമായി തുടരുന്നു. ലോകത്തിലെ ഏറ്റവും മഹാനായ കായികതാരങ്ങളിലൊരാളായ സച്ചിന് ഇന്ന് ആശംസാപ്രവാഹങ്ങളുടെ ദിനം . മീശമുളയ്ക്കാത്ത പയ്യന്‍ അന്ന് കറാച്ചിയില്‍ നേരിടാനിറങ്ങിയത് ഇമ്രാന്‍ഖാനെയും വഖാര്‍ യൂനിസിനെയുംപോലെയുള്ള സിംഹങ്ങളെ. അന്നവന് പ്രായം പതിനാറുവര്‍ഷവും ഇരുനൂറ്റിഅഞ്ച് ദിവസവും. പതിനഞ്ച് റണ്‍സെടുത്തപ്പോള്‍ വഖാറിന്റെ തീയുണ്ടപ്പന്ത് അവനെ പുറത്താക്കി. അവിടെ നിന്ന് തുടങ്ങിയ യാത്ര 2013 വെസ്റ്റിന്‍ഡീസിനെതിരെ  മുംബൈ വാങ്ഖഡെയില്‍ അവസാനിക്കുമ്പോള്‍ അവന്‍ കീഴക്കിയത് തലമുറഭേദമില്ലാതെ കോടിക്കണക്കിന് മനസ്സുകളെയാണ്. നമ്മളെയെല്ലാമാണ്. അര്‍ധസെഞ്ച്വറികളുടെ ഏറെക്കുറെ മറ്റാര്‍ക്കും അപ്രാപ്യമായ റെക്കോഡ് സ്വന്തംപേരിലാക്കിയ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ ഇന്ന് മറ്റ് മറ്റൊരു അര്‍ധസെഞ്ച്വറികൂടി നേടുന്നു. മഹത്തായെ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി.

ഈ നൂറ്റാണ്ടിന്റെ പന്ത് എറിഞ്ഞ ഷെയ്ന്‍ വോണ്‍ പോലും നിന്റെ അടികൊള്ളുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് വെറുതയല്ല. നേരത്തെ ഹാഫ് സെഞ്ച്വറികളുടെ റെക്കോഡിന്റെ കാര്യം പറഞ്ഞു. .ടെസ്റ്റില്‍ നീ നേടിയ 68 ഉംഏകദിനത്തില്‍ നേടിയ 96 അര്‍ധസെഞ്ച്വറികള്‍ ആര്‍ക്കെങ്കിലും തകര്‍ക്കാനാകുമോയെന്ന സംശയാണ്.  ഇപ്പോള്‍ കളിക്കളത്തിലുള്ള ആരും ഈ റെക്കോഡിന് അടുത്തുങ്ങുമില്ലതാനും. സെഞ്ച്വറികളുടെ കാര്യത്തിലും അങ്ങനെ തന്നെ ടെസ്റ്റില്‍  51ഉം ഏകദിനത്തില്‍ നാല്‍പ്പതിയൊന്‍പതും. ടെസ്റ്റില്‍ നീ നേടിയ 15,921 റണ്‍സും നമ്മള്‍ അടിച്ചതുപോലെ തോന്നാറുണ്ട് .ഏകദിനങ്ങളിലെ 18,426 റണ്‍സ് നമ്മളുടെ സങ്കല്‍പ്പങ്ങളിലെ സുന്ദര നിമിഷങ്ങളാണ്. ചുമ്മതാണോ സച്ചിന്‍ വിസ്ഡന്‍ നിന്നെ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള ഏറ്റവും വലിയ ഇതിഹാസമായി  തിരഞ്ഞെടുത്ത്. മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞതും നമ്മള്‍ കേട്ടു. ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. അവന്‍ ഇന്ത്യയ്ക്കുവേണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ബാറ്റുചെയ്യുന്നു.