കിരീടം നിലനിര്‍ത്തണം; പരാധീനതകള്‍ മറികടന്ന് കേരള സെറിബ്രല്‍ പാള്‍സി ടീം

സ്വന്തം ലേഖകൻ|SPORTS

Apr 28, 2023 06:46:13 PM

News image

| Photo: Private

പരാധീനതകള്‍ മറികടന്ന് കിരീടം നിലനിര്‍ത്താനൊരുങ്ങി കേരള സെറിബ്രല്‍ പാള്‍സി അത്‍ലറ്റിക് ടീം ദേശീയ മീറ്റിനായി ഡല്‍ഹിയില്‍. സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഡല്‍ഹി യാത്രയില്‍ ഉള്‍പ്പെടെ ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ 18 കുട്ടികളാണ് ദേശീയ സെറിബ്രല്‍ പാള്‍സി അത്‌ലറ്റിക് മീറ്റിന്‍റെ ഭാഗമാകുന്നത്. ഇവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയില്ലാത്തത് മാത്രമായിരുന്നു ഇതുവരെയുള്ള പ്രശ്നം. എന്നാല്‍ ഇവര്‍ ഇപ്പോഴുള്ളത് രാജ്യതലസ്ഥാനാണ്. ജവഹര്‍ലാല്‍ നെ‍ഹ്റു സ്റ്റേഡിയത്തിലാണ്.