ഈ കടല്‍ത്തീരങ്ങളിലൂടെ ചുമ്മാ വണ്ടി ഓടിച്ച് പോയാല്‍ പൊളിയല്ലേ! റൈഡിംഗിന് പറ്റിയ തീരദേശ റോഡുകള്‍

സ്വന്തം ലേഖകൻ|TRAVEL

Apr 28, 2023 08:29:31 PM

News image

| Photo: Private

കടല്‍ എന്നും സഞ്ചാരികള്‍ക്ക് ആവേശകരമാണ്.. കടല്‍ യാത്രകളും കാഴ്ചകളും എത്ര കണ്ടാലും മതിവരുകയുമില്ല. ഓരോ തിരകളും വ്യത്യസ്തമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. സമുദ്ര തീരങ്ങളാലും കാഴ്ചകളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ തീരങ്ങള്‍ അതിശയകരമായ ദൃശ്യവിസ്മയങ്ങളാണ് യാത്രികര്‍ക്ക് നല്‍കുന്നത്. സമുദ്രകാഴ്ചകള്‍ ആസ്വദിച്ചുക്കൊണ്ട് ഇന്ത്യയിലെ തീരദേശ റോഡുകളിലൂടെ യാത്രകള്‍ (Coastal Road Trips In India) നടത്താനുള്ള പറ്റിയ സമയമാണിപ്പോള്‍. കണ്ണുകള്‍ക്ക് ഒരിക്കലും മതിയാകാത്ത പ്രകൃതിയുടെ സൗന്ദര്യങ്ങള്‍, നിറഞ്ഞ് ആസ്വദിക്കാന്‍ ഇതിലും മികച്ച റൈഡുകള്‍ ഉണ്ടാവില്ല.

വൈവിധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഒരുക്കുന്നതില്‍ ഇന്ത്യയിലെ ഓരോ കടല്‍ത്തീരവും ഒരു അത്ഭുതമാണ്. യാത്രികരുടെ ആത്മാവിനെ വിസ്മയിപ്പിക്കുന്നതില്‍ ഇവിടുത്തെ ഓരോ തീരങ്ങളും പരസ്പരം മത്സരിക്കുന്നുണ്ടോയെന്നുപോലും തോന്നും. അതിനാല്‍ പര്‍വ്വതങ്ങളും സമതലങ്ങളും ഒക്കെയുള്ള ഭൂപ്രകൃതിയിലൂടെയുള്ള യാത്രകള്‍ തല്‍ക്കാലത്തിലേക്ക് മാറ്റി തീരദേശ റോഡുകള്‍ സന്ദര്‍ശിക്കാനുള്ള സമയമാണിത്.