ഐഫോൺ 14 പ്ലസ് 16,000 രൂപ കിഴിവിൽ വാങ്ങാം; ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫർ കുറച്ച് ദിവസങ്ങൾ കൂടി മാത്രം

സ്വന്തം ലേഖകൻ|TECHNOLOGY

Apr 29, 2023 11:51:09 AM

News image

| Photo: Private

ആപ്പിൾ ഐഫോൺ 14 പ്ലസ് (iPhone 14 Plus) സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. വെറും 16000 രൂപ വരെ കിഴിവിൽ നിങ്ങൾക്കിപ്പോൾ ഐഫോൺ 14 പ്ലസ് സ്വന്തമാക്കാം. ഐഫോൺ 14 സീരീസിൽ വലിയ ഡിസ്പ്ലെയുമായി വരുന്ന വില കുറഞ്ഞ ഫോണാണ് ഇത്. ഐഫോൺ 14യിൽ ഉള്ളതിനെക്കാൾ വലിയ ഡിസ്പ്ലെയാണ് പ്ലസ് മോഡലിൽ ഉള്ളത്. എന്നാൽ ഐഫോൺ 14 പ്ലസിന് പ്രോ വേരിയന്റുകളെക്കാൾ വില വളരെ കുറവുമാണ്.